16 July, 2017 06:14:18 PM


കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ ദ​യാ​ഹ​ർ​ജി പാ​ക് സൈ​നി​ക കോ​ട​തി ത​ള്ളി




ഇ​സ്ലാ​മാ​ബാ​ദ്: ചാ​ര​വൃ​ത്തി കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ഇ​ന്ത്യ​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ ദ​യാ​ഹ​ർ​ജി ത​ള്ളി. പാ​ക് സൈ​നി​ക കോ​ട​തി​യാ​ണ് ദ​യാ​ഹ​ർ​ജി ത​ള്ളി​യ​തെ​ന്ന് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ കു​ൽ​ഭൂ​ഷ​ണി​ന്‍റെ പ്ര​തീ​ക്ഷ ഇ​നി പാ​ക് സൈ​നി​ക മേ​ധാ​വി ഖ​മാ​ർ ജാ​വേ​ദ് ബ​ജ്വ​യ്ക്കു സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള അ​പ്പീ​ലി​ലാ​യി. കൂ​ൽ​ഭൂ​ഷ​ണി​നെ​തി​രാ​യ തെ​ളി​വു​ക​ൾ സൈ​നി​ക മേ​ധാ​വി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പാ​ക് സൈ​നി​ക നേ​തൃ​ത്വം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യി​ൽ​നി​ന്നു ക​മാ​ൻ​ഡ​റാ​യി റി​ട്ട​യ​ർ ചെ​യ്ത കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തി​യാ​ണ് പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ബ​ലൂ​ചി​സ്ഥാ​നി​ൽ​നി​ന്നു​മാ​ണ് ജാ​ദ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കാ​ര്യ​ങ്ങ​ളും പാ​ക്കി​സ്ഥാ​ൻ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്നി​ല്ല. മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വ് വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​റാ​നി​ൽ എ​ത്തി​യ​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഇ​ന്ത്യ വാ​ദി​ക്കു​ന്ന​ത്.

കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ​യ്ക്കെ​തി​രെ ഇ​ന്ത്യ രാ​ജ്യാ​ന്ത​ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്ന് കോ​ട​തി പാ​ക്കി​സ്ഥാ​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്ത​ത്. കേ​സി​ൽ 1977ലെ ​വി​യ​ന്ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ട​ന്പ​ടി ലം​ഘ​ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി കു​ൽ​ഭൂ​ഷ​ണെ സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും പാ​ക്കി​സ്ഥാ​നെ ഓ​ർ​മി​പ്പി​ച്ചു.



Share this News Now:
  • Google+
Like(s): 81