16 July, 2017 03:21:57 PM


ഏറ്റുമാനൂര്‍ കച്ചേരി ഭാഗത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികളായി

ഏറ്റുമാനൂര്‍: നഗരസഭയിലെ മുപ്പത്തി മൂന്നാം വാര്‍ഡുസഭ ചേര്‍ന്നു ഗുണഭോക്താക്കളെ തീരുമാനിച്ചു. മാരിയമ്മന്‍ കോവില്‍ ഹാളില്‍ നടന്ന യോഗം ചെയര്‍മാന്‍ ജയിംസ് തോമസ്‌ പ്ലാക്കിത്തൊട്ടിയില്‍ ഉദ്ഘാടനംചെയ്തു. നഗരത്തില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള വിവിധ പദ്ധതികളെകുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ആധുനികരീതിയിലുള്ള ഗ്യാസ് ശ്മശാനം, ഷോപ്പിംഗ്‌ കോംപ്ലക്സ്, മള്‍ട്ടിപ്ലക്സ്, നവീന തരത്തിലുള്ള ശുചിമുറികള്‍, പച്ചക്കറി ചന്ത എന്നിവ അതില്‍പ്പെടും.


മുപ്പത്തി മൂന്നാം വാര്‍ഡിലെ (കച്ചേരി വാര്‍ഡ്) ജലക്ഷാമം പരിഹരിക്കാനുള്ള തടസ്സങ്ങള്‍ നീക്കി അതിന്‍റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നുണ്ടെന്ന് വാര്‍ഡ്‌ മെമ്പര്‍ ഗണേഷ് ഏറ്റുമാനൂര്‍ അറിയിച്ചു. വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയവരില്‍നിന്ന് ഗുണഭോക്താക്കളെ തീരുമാനിച്ചു. മാലിന്യനിര്‍മ്മാര്‍ജ്ജനതിന്റെ ആവശ്യകതയെ മെമ്പര്‍ എടുത്തുപറഞ്ഞു. വാര്‍ഡിലെ ജനങ്ങളുടെ ആരോഗ്യം ഈ പനിക്കാലത്തും നല്ല നിലയിലാണെന്നും ഗുരുതരമായ ഒരവസ്ഥയും നിലവിലില്ലെന്നും അറിയിച്ചു.


പഠിപ്പ് തുടരാന്‍ കഴിയാത്തവരെ ഏഴാം ക്ലാസ്സ്, പത്താം ക്ലാസ്സ്, പ്ലസ്‌ വണ്‍, പ്ലസ്‌ ടു പരീക്ഷയ്ക്ക് തയ്യാറാക്കാനുള്ള തുടര്‍ വിദ്യാഭാസപദ്ധതിയുടെ വിശദാംശങ്ങളും നല്‍കുകയുണ്ടായി. നഗരസഭാ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരം ലഭിക്കുന്നതാണ്.



Share this News Now:
  • Google+
Like(s): 58