16 July, 2017 02:51:32 PM


പുസ്തകപ്രകാശനം; നാഗമ്പട൦ ശ്രീ മഹാദേവക്ഷേത്രമുറ്റത്തെ തേന്മാവിൻ ചോട്ടിൽ

കോട്ടയം: ശ്രീനാരായണ ഗുരുദേവൻ വന്നു വിശ്രമിച്ച നാഗമ്പടം മഹാദേവക്ഷേത്രതിരുമുറ്റത്തെ തേന്മാവിൻചോട്ടിൽ ഒരു പുസ്തകപ്രകാശനം. എ കെ. ആനന്ദൻ തയ്യാറാക്കിയ നാഗമ്പടം ശ്രീമഹാദേവ സ്തുതിയും ക്ഷേത്ര മാഹാത്മ്യവും  കോട്ടയം എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ട് എം മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് എ ജി തങ്കപ്പൻ  പ്രകാശിപ്പിച്ചു. വി ബി ബിനു (ചെയർമാൻ & മാനേജിങ് ഡയറക്ടർ ജനയുഗം) പുസ്തകം ഏറ്റുവാങ്ങി. ആർ രാജീവ്, സജീഷ് മണലേൽ, എ കെ ആനന്ദൻ, ഹരിയേറ്റുമാനൂര്, മുരളി കാരാപ്പുഴ തുടങ്ങിയവരും സംസാരിച്ചു. 



Share this News Now:
  • Google+
Like(s): 52