16 July, 2017 02:21:34 PM


ഗോ സംരക്ഷണത്തിന്റെ പേരിൽ ക്രമസമാധാനം കയ്യിലെടുക്കാൻ അനുവദിക്കില്ല - പ്രധാനമന്ത്രി



ദില്ലി: ഗോ സംരക്ഷണത്തിന്റെ പേരിൽ ക്രമസമാധാനം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങും മുൻപ് ചേർന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ഗോസംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകിയെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ അറിയിച്ചു. ഒരു വ്യക്തിയെയോ സംഘത്തെയോ നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി മാധ്യമ പ്രവർത്തകരെ അറിയിച്ചു. 


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബീഫ് കൊണ്ടുപോയെന്നോ ഉപയോഗിച്ചുവെന്നോ ആരോപിച്ച് ജനങ്ങളെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയും ചിലർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. നേരത്തെയും അദ്ദേഹം സമാനമായ പ്രതികരണം നടത്തിയിരുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം



Share this News Now:
  • Google+
Like(s): 37