16 July, 2017 01:51:24 PM


എൻജിനിൽ പക്ഷിയിടിച്ചു; എയർ ഏഷ്യ വിമാനം നിലത്തിറക്കി



റാഞ്ചി: എൻജിനിൽ പക്ഷിയിടിച്ചതിനെ തുടർന്ന് എയർഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. റാഞ്ചിയിൽനിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴായിരുന്നു സംഭവം. 174 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ടർബൈൻ ബ്ലേഡുകൾ കേടായെന്നും എൻജിനകത്തുനിന്ന് പുക ഉയരുന്നുണ്ടായിരുന്നുവെന്നും റാഞ്ചി ബിർസ മുണ്ട വിമാനത്താവളാധികൃതർ പറഞ്ഞു. യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി.


ഈ മാസം ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. 12ന് ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ ഒരാൾ എയർഏഷ്യ വിമാനത്തിന്റെ എമർ‌ജൻസി ‍വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നു. റാ‍ഞ്ചി സ്വദേശിയായിരുന്ന ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു



Share this News Now:
  • Google+
Like(s): 60