16 July, 2017 09:52:13 AM


ദിലീപിന്റെ ഐപാഡ് പോലീസ് കസ്റ്റഡിയിൽ; പാസ് വേർഡ് അറിയില്ലെന്ന് ദിലീപ്




കൊച്ചി: ദിലീപിന്റെ ഐപാഡ് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ആലുവ പോലീസ്‌ക്ലബ്ബില്‍ കസ്റ്റഡിയില്‍ കഴിയവെ ആളെവിട്ട് ആലുവയിലെ വീട്ടില്‍നിന്ന് എടുപ്പിക്കുകയായിരുന്നു. പാസ്വേഡ് തനിക്കറിയില്ലെന്നും ഫോണിലാണെന്നും ദിലീപ് നിലപാടെടുത്തു. ശനിയാഴ്ച ദിലീപിന്റെ രണ്ടുഫോണുകള്‍ അഭിഭാഷകന്‍ കോടതിയില്‍ നല്‍കി. 
ഫോണ്‍ റെയ്ഡ് ചെയ്ത് പിടിച്ചശേഷം പ്രതീഷ് ചാക്കോയുടെ കൈയില്‍നിന്ന് കിട്ടിയെന്ന് പോലീസ് ആരോപിക്കുമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. 



Share this News Now:
  • Google+
Like(s): 156