14 July, 2017 09:17:36 PM


പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​ന​ത്ത് 17 ​കാ​രി​യെ കാ​മു​ക​ൻ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​ന​ത്ത് 17 വ​യ​സു​കാ​രി​യെ കാ​മു​ക​ൻ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 


കടമ്മനിട്ട കരിച്ചിറ്റയിൽ ശശിയുടെ മകൾ ശാരി (18)യ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ സമീപവാസിയായ സജിലിനെ (22) പോലീസ് അന്വേഷിച്ചുവരുന്നു. പരസ്പരം ഇഷ്ടത്തിലായിരുന്ന ശാരിയുടെയും സജിലിന്റെയും വിവാഹം നടത്തി കൊടുക്കാമെന്ന് ശശി സമ്മതിച്ചിരുന്നുവത്രേ. എന്നാൽ ശാരിയെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് സജിൽ ശല്യപ്പെടുത്തിയിരുന്നതിൽ നിന്നും ഇവർ വിലക്കിയിരുന്നു.


ശശിയും മറ്റ് കുടുംബാംഗങ്ങളും വീട്ടിൽ ഇല്ലാത്ത സമയം നോക്കി പെട്രോളുമായി എത്തിയ സജിൽ കൃത്യം നിർവ്വഹിക്കുന്നതിനിടെ ഇയാൾക്കും പൊളളലേറ്റു. ഈ സമയം വീട്ടിലേക്ക് കയറിവന്ന കുടുംബാംഗങ്ങളെ കണ്ട് സജിൽ ഓടി രക്ഷപ്പെടുകയായിരുന്നു.



Share this News Now:
  • Google+
Like(s): 30