14 July, 2017 05:38:36 PM


നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശിച്ച ശമ്പളം ലഭ്യമാക്കണം - വി.എസ്.


തിരുവനന്തപുരം: നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശിച്ച ശമ്പളം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ശമ്പളം വർധിപ്പിക്കാൻ മാനേജ്മെന്റുകളോട് സർക്കാർ നിർദേശിക്കണമെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, നഴ്സുമാരുടെ സമരം പിണറായി സർക്കാരിന്റെ അന്ത്യമാകുമെന്ന് ആർഎസ്പി നേതാവ് ഷിബുബേബി ജോൺ പറഞ്ഞു. മാനേജ്മെന്റുകൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പറഞ്ഞു.


എസ്മ പ്രയോഗിക്കരുത്: ചെന്നിത്തല


ജനകീയ സമരങ്ങൾക്കെതിരെ എസ്മ പ്രയോഗിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തോടാണ് പ്രതികരണം. നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണം. നഴ്സുമാരുമായും ആശുപത്രി ഉടമകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ചെന്നിത്തല മുഖ്യമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അഭ്യര്‍ഥിച്ചു.



Share this News Now:
  • Google+
Like(s): 33