14 July, 2017 02:09:45 PM


ഉത്തർപ്രദേശ് നിയമസഭയിൽ സ്ഫോടക വസ്തു: എൻഐഎ അന്വേഷിക്കും




ലക്നോ: ഉത്തർപ്രദേശ് നിയമസഭയിൽനിന്നു സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം എൻഐഎ അന്വേഷിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുധനാഴ്ചയാണ് നിയമസഭയിൽനിന്നു സ്ഫോടക വസ്തു കണ്ടെത്തിയത്. പെന്‍റാഎറിട്രിട്ടോൾ ടെട്രാനൈട്രേറ്റ് എന്ന വസ്തുവാണ് കണ്ടെത്തിയത്. ഉയർന്ന സ്ഫോടക ശേഷിയുള്ള വസ്തുവാണിത്.

പ്രതിപക്ഷ നേതാവ് റാം ഗോപാൽ ചൗധരിയുടെ സീറ്റിനടുത്തുനിന്നുമാണ് 60 ഗ്രാം സ്ഫോടക വസ്തു കണ്ടെത്തിയത്. നിയമസഭയിൽ എങ്ങനെ സ്ഫോടക വസ്തു വന്നു എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സമാജ്വാദി പാർട്ടി ആവശ്യപ്പെട്ടു. 



Share this News Now:
  • Google+
Like(s): 61