14 July, 2017 11:54:04 AM


പോ​ക്കു വ​ര​വ് ക്ര​മ​ക്കേ​ട്: ത​ക​ഴി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ



ആ​ല​പ്പു​ഴ: പോ​ക്കു​വ​ര​വ് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ക​ഴി വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി. ​സ​ന്തോ​ഷ്കു​മാ​റി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ത​ക​ഴി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ റീ​സ​ർ​വേ രേ​ഖ​ക​ളി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ന്ന​തി​നു എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഈ ​വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം മാ​റ്റാ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.



Share this News Now:
  • Google+
Like(s): 83