14 July, 2017 11:53:12 AM


സെല്‍ഫിയെടുത്തപ്പോള്‍ കാമുകിക്ക് രണ്ട് തല: യുവാവ് ഞെട്ടിത്തരിച്ചു




ബുഡാപെസ്റ്റ് (ഹംഗറി): തന്‍റെ കാമുകിക്കൊപ്പം ഒരു സെല്‍ഫിയെടുത്ത യുവാവ് ഞെട്ടി. ഫോട്ടോയില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന കാമുകിക്ക് രണ്ട തല. വിചിത്രഫോട്ടോ നോക്കിയ എല്ലാവരും ഞെട്ടി.  ബുഡാപെസ്റ്റിലുള്ള ഹംഗറി പാര്‍ലമെന്‍റിന് മുന്നില്‍ നിന്നും ജാഡ്ജാസ്പര്‍ എന്ന യുവാവാണ് കാമുകിക്കൊപ്പം സെല്‍ഫിയെടുത്തത്.


ഫോട്ടോഷോപ്പാണോ അതോ പ്രേതമാണോയെന്ന് വരെ എല്ലാവരും ആദ്യം ചിന്തിച്ചു. അറിയാതെ സംഭവിച്ച ക്യാമറ ട്രിക്കായിരുന്നു അത്. പനോരമയ്ക്ക് സമാനമായ സെല്‍ഫി ഫീച്ചറുള്ള സാംസംഗ് ഗാലക്സി എസ് 7 ഫോണായിരുന്നു അത്. സെല്‍ഫിയെടുക്കുമ്പോള്‍ കാമുകി തുമ്മിയതാണ് ഇങ്ങനെയൊരു ഫോട്ടോ ഉണ്ടാകാന്‍ കാരണം. ഫോട്ടോ യുവാവ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.



Share this News Now:
  • Google+
Like(s): 126