13 July, 2017 10:03:14 AM


നോയിഡ എക്സ്പ്രസ് വേയിൽ കുതിരയോട്ട മത്സരം നടത്തിയ യുവാക്കൾ അറസ്റ്റിൽ



നോയിഡ: നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ കുതിരയോട്ട മത്സരം നടത്തിയ യുവാക്കൾ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായതെന്നാണു സൂചന. നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ രണ്ടു യുവാക്കൾ കുതിരയിൽ ചീറിപ്പായുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേതുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

മൃഗങ്ങളോടുള്ള ക്രൂരതയടക്കം വകുപ്പുകൾ ചുമത്തി അഞ്ചു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. വാഹനങ്ങൾ ചീറിപ്പായുന്ന എക്സ്പ്രസ് വേയിൽ രണ്ടു യുവാക്കൾ കുതിരയെ പായിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പരസ്പരം മത്സരിക്കുന്ന കുതിര ഓട്ടക്കാരെ ചില ബൈക്ക് യാത്രികൾ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്. 



Share this News Now:
  • Google+
Like(s): 83