12 July, 2017 11:02:29 PM


ദേശീയ പുരസ്​കാരം നേടിയ നടി സുരഭി ലക്ഷ്​മി വിവാഹമോചിതയായി



കോഴി​ക്കോട്​: മികച്ച നടിക്ക്​ ദേശീയ പുരസ്​കാരം നേടിയ സുരഭി ലക്ഷ്​മി വിവാഹമോചിതയായി. വിവാഹബന്ധം പിരിഞ്ഞുവെന്ന്​  ഭര്‍ത്താവും ക്യാമറമാനുമായ വിപിന്‍ സുധാകറാണ്​ ഫേസ്​ബുക്കില്‍ പോസ്​റ്റിട്ടത്​. പിന്നാലെ നടി സുരഭിയും വിവാഹമോചിതയായി എന്നുള്ള വാര്‍ത്ത ആരാധകരെ അറിയിച്ചു.  


ഒരു വര്‍ഷക്കാലമായി ഇരുവരും വേര്‍പിരിഞ്ഞാണ്​ താമസിച്ചിരുന്നത്​. ഇരുവരും ചേര്‍ന്നു നില്‍ക്കുന്ന സെല്‍ഫിക്കൊപ്പം 'ഇത്​ ഞങ്ങളു​ടെ അവസാനത്തെ സെല്‍ഫിയാണ്​. ഞങ്ങള്‍ വിവാഹമോചിതരായി...' എന്ന കുറിപ്പോടെയാണ്​ വിപിന്‍ സുധാകര്‍ വിവരം പുറത്തുവിട്ടത്​.



എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച്‌ പറയാനാണ് ഞാനീ പോസ്റ്റ് ഇടുന്നതെന്നാണ് സുരഭി പറഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാനും ഭര്‍ത്താവ് വിപിന്‍ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങള്‍ വിവാഹമോചിതരായി. പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാണ് ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റില്‍ സുരഭി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K