09 July, 2017 11:07:27 AM


ഫിഫ അണ്ടർ-17 ലോകകപ്പ് : വിവിധ ടീം മാനേജർമാര്‍ കലൂർ സ്റ്റേഡിയം സന്ദർശിച്ചു



കൊച്ചി: ഫിഫ അണ്ടർ-17 ലോകകപ്പിനു മുന്നോടിയായി കൊച്ചിയിലെ ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ബ്രസീൽ, സ്പെയിൻ, കൊറിയ, നൈജർ ടീമുകളുടെ പരിശീലകരും മാനേജർമാരും സ്റ്റേഡിയം സന്ദർശിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്ന സന്ദീപ് മാഞ്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലൂർ സ്റ്റേഡിയം പരിശോധിക്കുന്നത്.

പരിശീലന വേദികളായ മഹാരാജാസ് സ്റ്റേഡിയം, പനമ്പള്ളി നഗർ സ്കൂൾ ഗ്രൗണ്ട്, ഫോർട്ട് കൊച്ചിയിലെ വെളി, പരേഡ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളും സന്ദർശിച്ച് തയാറെടുപ്പുകൾ വിലയിരുത്തും. ബ്ര​സീ​ല്‍, സ്‌​പെ​യി​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന ഗ്രൂ​പ്പ് ഡി​യു​ടെ മ​ല്‍സ​ര​ങ്ങ​ള്‍ക്ക് കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം വേ​ദി​യാ​കുന്നത്. ബ്ര​സീ​ല്‍-​സ്‌​പെ​യി​ന്‍ പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് കൊ​ച്ചി​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K