09 July, 2017 12:25:01 AM


ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ല്‍ ആ​യാ​പ​റ​മ്പ് പാ​ണ്ടി ചാ​മ്പ്യ​ൻ‌​മാ​ർ



ആലപ്പുഴ: ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ല്‍ ആ​യാ​പ​റ​മ്പ് പാ​ണ്ടി ചാ​മ്പ്യ​ൻ‌​മാ​ർ. ച​മ്പ​ക്കു​ള​ത്താ​റ്റി​ൽ ന​ട​ന്ന 40-ാമ​ത് ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ൽ സ​ന്തോ​ഷ് കൈ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​കം എ​ൻ​സി​ഡി​സി ബോ​ട്ട് ക്ല​ബാ​ണ് ആ​യാ​പ​റ​മ്പ് പാ​ണ്ടി തു​ഴ​ഞ്ഞ​ത്. ജേ​താ​ക്ക​ളാ​യ ആ​യാ​പ​റ​മ്പ് രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. ജ​ല​പോ​രി​ൽ ച​മ്പ​ക്കു​ളം ന​ടു​ഭാ​ഗം ബോ​ട്ട് ക്ല​ബി​ന്‍റെ ന​ടു​ഭാ​ഗം ചു​ണ്ട​നെ​യാ​ണ് ഇ​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്കു പി​ന്ത​ള്ളി​യ​ത്. ച​മ്പ​ക്കു​ളം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ച​മ്പ​ക്കു​ളം ചു​ണ്ട​ൻ മൂ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു.


മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​ത്ത​വ​ണ​യും ഫൈ​ന​ൽ ന​ട​ന്ന​ത്. ആ​ദ്യം സ്റ്റാ​ർ​ട്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ ര​ണ്ടു വ​ള്ള​ങ്ങ​ൾ തു​ഴ​ഞ്ഞെ​ത്തി​യെ​ങ്കി​ലും സം​ഘാ​ട​ക​ർ മ​ത്സ​രം അ​സാ​ധു​വാ​ക്കു​ക​യാ​യി​രു​ന്നു. ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ കൈ​ന​ക​രി യു​ബി​സി വാ​രി​യേ​ഴ്സി​ന്‍റെ സെ​ൻ​റ് ജോ​ർ​ജ് ചു​ണ്ട​ൻ ഒ​ന്നാ​മ​തെ​ത്തി. എ ​ഗ്രേ​ഡ് വെ​പ്പു​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ലി​ൽ രാ​ജ​ൻ.​കെ.​എ​ബ്ര​ഹാ​മി​ൻ​റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബി​ന്‍റെ മാ​ലി​യി​ൽ പു​ളി​ക്ക​ത്ര ജ​യ്ഷോ​ട്ട് വി​ജ​യി​യാ​യി. 


ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ കു​മ​ര​കം സ​മു​ദ്രാ ബ്ര​ദേ​ഴ്സ് ബോ​ട്ട് ക്ല​ബി​ന്‍റെ പ​ട​ക്കു​തി​ര​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത് തോ​ട്ടു​പു​റം അ​ഭി​ലാ​ഷ് രാ​ജാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ. വെ​പ്പ് ബി ​വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ കൈ​ന​ക​രി എ​സ്എ​ച്ച് ബോ​ട്ട് ക്ല​ബി​ന്‍റെ​ഫാ.​മാ​ർ​ട്ടി​ൻ കു​രി​ശി​ങ്ക​ൽ ന​യി​ച്ച ചി​റ​മേ​ൽ തോ​ട്ടു​ക​ട​വ​ൻ കി​രീ​ടം നേ​ടി. ഇ​രു​ട്ടു​കു​ത്തി ബി ​വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ക​ണ്ട​ങ്ക​രി ഏ​ഞ്ച​ൽ ബോ​ട്ട് ക്ല​ബി​ന്‍റെ ദാ​നി​യേ​ലി​നാ​യി​രു​ന്നു വി​ജ​യം. ക്യാ​പ്റ്റ​നാ​യി​രു​ന്ന​ത് ഫാ. ​സ്ക​റി​യ പ​റ​പ്പ​ള്ളി​ൽ. 



Share this News Now:
  • Google+
Like(s): 54